tradeട്രേഡ് അന്വേഷണം dealershipഡീലർഷിപ്പ് കണ്ടെത്തുക

ഫോസറ്റ്സ്

അലങ്കാരത്തിന് മാറ്റ് കൂട്ടുന്നതാണ് ഫോസെറ്റുകൾ. വിവിധ സ്‍പേസുകളിൽ ഇണങ്ങുന്ന തരത്തിൽ ചാരുതയോടെ നിർമ്മിച്ച ഞങ്ങളുടെ കിച്ചൻ, ബാത്ത്‍റൂം ഫോസെറ്റുകളുടെ മുന്തിയ നിലവാരവും, ബെസ്റ്റ്-ഇൻ-ക്ലാസ് ഡിസൈനും, മേൽത്തരം പ്രവർത്തനവും അനുഭവിച്ചറിയാം. 

ജാക്വാർ ഗ്രൂപ്പിന്‍റെ എസ്‍കോ ഇന്ത്യയിലെ മുൻനിര ബാത്ത് ആന്‍റ് സാനിട്ടറിവെയർ ബ്രാൻഡുകളിൽ ഒന്നാണ്, ഫോസെറ്റുകളിൽ അത് വിപുലമായ ഡിസൈനുകളും പ്രവർത്തനവുമാണ് നൽകുന്നത്. വിപുലമായ റേഞ്ചിലുള്ള ഞങ്ങളുടെ ബാത്ത്റൂം ടാപ്പുകളും കിച്ചൻ ഫോസെറ്റുകളും മനോഹരമായി നിർമ്മിച്ചതാണ്, വ്യത്യസ്ത ഡെക്കർ സെറ്റിംഗ്‌സിന് പൂർണതയേകുകയും ചെയ്യുന്നു.സിംഗിൾ-ലെവർ, ക്വാർട്ടർ-ടേൺ, ഹാഫ്-ടേൺ ഫോസെറ്റ് എന്നിവയുടെ വിപുലമായ പോർട്ട്‍ഫോളിയോ മിതമായ വിലയിൽ ആകർഷകവും ആധുനികവുമായ ബാത്ത്‍റൂം ഫോസെറ്റുകൾക്കായി തിരയുന്ന അനേകം കസ്റ്റമർമാരുടെ ആവശ്യം നിറവേറ്റാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു

  • 10 year warranty
  • Chrome plating
  • Optimum flow and temperature
  • Smooth operations
  • After sales service

 എസ്‍കോ ഫോസെറ്റുകളുടെ സവിശേഷതകൾ

സ്റ്റൈലിലും ഡിസൈനിലും ബോൾഡും, മോഡേണും, എഡ്‍ജിയുമായ എസ്‍കയുടെ ഫോസറ്റ് റേഞ്ച് പരമാവധി കൃത്യതയോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്, കിച്ചനിലാകട്ടെ, ബാത്ത്‍റൂമിലാകട്ടെ ഏതിടത്തും ഓരോന്നിലും അത് പരിപൂർണത പ്രദാനം ചെയ്യുന്നു. എസ്‍കോ ഫോസെറ്റിന്‍റെ നിർമ്മാണ മികവും സവിശേഷതകളും അവയെ മറ്റുള്ളവയിൽ നിന്ന് വേറിട്ടതാക്കുന്നു:

 ക്രോം ഫിനിഷ് :

ക്രോം ഫിനിഷ് പുറമെ തിളക്കമുള്ള പാളിയാണ്, ഓരോ എസ്‍കോ ഉൽപ്പന്നത്തിനും അത് സംരക്ഷണമേകുകയും, മികച്ച മിറർ ഫിനിഷ് നൽകുകയും ചെയ്യുന്നു.ദ്രവിക്കുന്നതിനെ തടയാനും ക്രോം ഫിനിഷ് സഹായിക്കുന്നു, ചെറിയ തേയ്‌മാനങ്ങൾക്ക് കാരണമാകുന്ന കഠിനമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ഉയർന്ന ടോളറൻസ് നൽകുന്നു.450+ മണിക്കൂർ സ്പ്രേ ടെസ്റ്റിംഗ് ഞങ്ങളുടെ ഫോസറ്റുകൾ ഈടുള്ളതും, ദീർഘനാൾ നിലനിൽക്കുന്നതുമാണെന്ന് ഉറപ്പ് വരുത്തുന്നു.

എയറേറ്ററുകൾ:

എല്ലാ എസ്‍കോ ബേസിൻ മിക്‌സറുകളിലും എയറേറ്റർ ഘടിപ്പിച്ചിട്ടുണ്ട്- മൃദുലമായ, ശബ്ദം കുറഞ്ഞ ഫ്ലോ നൽകുന്നതിന് എയറും വെള്ളവും മിക്‌സ് ചെയ്യുന്ന ഉപകരണമാണ് ഫോസറ്റ് എയറേറ്റർ. വെള്ളം ലാഭിക്കാനും അത് സഹായിക്കും.

  ലൈം ബിൽഡ്-അപ്പിനെതിരെ സംയോജിത ഹണിക്കോംബ്-ഘടനയുള്ള എയ്‌റേറ്റർ സംരക്ഷണമേകുന്നു.

അതുല്യ വാറന്‍റി:

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ തികഞ്ഞ കൃത്യതയോടെയാണ് നിർമ്മിച്ചിരിക്കുന്നത്, കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയവുമാണ്. എസ്‍കോ ഫോസെറ്റ് നിസ്‍തുലമായ 10 വർഷത്തെ വാറന്‍റിയോടെയാണ് ലഭിക്കുന്നത്.

ഈസി മെയിന്‍റനൻസ്:

ഞങ്ങളുടെ ക്വാളിറ്റി സർട്ടിഫൈഡ് ഉൽപ്പന്നങ്ങളും നന്നായി പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ വിപുലമായ നെറ്റ്‍വർക്കും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്‍കോ ഉൽപ്പന്നങ്ങളുടെ മെയിന്‍റനൻസും പരിപാലനവും എളുപ്പമാക്കുന്നു.

സുഗമമായ പ്രവർത്തനം:

ദൃഢത പരിശോധിക്കുന്നതിനായി 2 ലക്ഷത്തിലധികം സൈക്കിളുകൾക്ക് നിരന്തര ലിവർ ഓപ്പറേഷൻ ടെസ്റ്റ് നടത്തുന്നു. തലമുറകളോളം നിങ്ങളോടൊപ്പം ഉണ്ടാകണമെന്നാണ് ഞങ്ങൾ കരുതുന്നത്, ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ദീർഘകാലം നിലനിൽക്കണം.

  എസ്‍കോയിലെ ക്വാളിറ്റി പരിശോധന

  1. സ്‍പെക്‌ട്രോമീറ്റർ ടെസ്റ്റ് : ഞങ്ങളുടെ എല്ലാ ഫ്യൂസറ്റുകളും ബേസിൻ മിക്സർ ടാപ്പുകളും ലോകോത്തര മേന്മക്ക് അനുസൃതമായ നിലവാരവും ക്വാളിറ്റിയും നിലനിർത്തുന്നതിന് സ്പെക്ട്രോഫോട്ടോമെട്രി പരിശോധനയ്ക്ക് വിധേയമാകും.
  2. സോൾട്ട് സ്പ്രേ ടെസ്റ്റ്: ഞങ്ങളുടെ ഫോസെറ്റുകൾ ദീർഘകാലം നിലനിൽക്കാനും വിശ്വാസ്യത ഉറപ്പാക്കാനും നിർമ്മിച്ചതാണ്; ഏറ്റവും കടുത്ത സാഹചര്യങ്ങളിൽ, കുറഞ്ഞത് 200 മണിക്കൂർ സോൾട്ട് സ്പ്രേ ടെസ്റ്റ് ഉപയോഗിച്ച് അവ ടെസ്റ്റ് ചെയ്യുന്നു.
  3. നിക്കൽ ക്രോം ടെസ് : മികച്ച ദൃഢതക്കായി ഞങ്ങൾ 10 മൈക്രോൺ നിക്കലും 0.3 മൈക്രോൺ ക്രോം തിക്ക്‌നെസും ഉപയോഗിക്കുന്നു. തനത് വഭാഗത്തിലെ ഒരു മികച്ച അനുപാതമാണ് ഇത്. സ്റ്റാൻഡേർഡ് സുസ്ഥിരത നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഒരു നിക്കൽ-ക്രോം ലേസർ ടെസ്റ്റ് നടത്തുന്നു.
  4. ലൈഫ് സൈക്കിൾ ടെസ്റ്റ് : സുസ്ഥിരത പരിശോധിക്കുന്നതിനായി 2 ലക്ഷത്തിലധികം സൈക്കിളുകൾക്കായി സ്ഥിരമായ ലെവർ ഓപ്പറേഷൻ ടെസ്റ്റ് നടത്തുന്നു. തലമുറകളോളം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ദീർഘകാലം നിലനിൽക്കണം.
  5. ഹൈഡ്രോ ലീക്ക് + എയർ ലീക്ക് ടെസ്റ്റ് : ലീക്കും കാര്യക്ഷമതയും പരിശോധിക്കുന്നതിനും ജലം പോലെയുള്ള പ്രകൃതിവിഭവങ്ങൾ പാഴാക്കുന്നത് ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി പ്രവർത്തിക്കുന്നതിനുമായി, ഞങ്ങൾ, എസ്‌കോയിൽ, ഞങ്ങളുടെ എല്ലാ ഫോസെറ്റുകളും വാട്ടർ ലീക്കിനും എയർ ലീക്കിനും ടെസ്റ്റ് ചെയ്യുന്നു.  

നിങ്ങളുടെ വീടിന് ഇണങ്ങുന്ന ഫോസെറ്റ് തിരഞ്ഞെടുക്കാനുള്ള ഗൈഡ്

ശരിയായ ഫോസറ്റുകൾ അല്ലെങ്കിൽ വാട്ടർ ടാപ്പുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. ബാത്ത്റൂമിനായി ശരിയായ വാട്ടർ ഫോസറ്റ് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം 

  1. ഡിസൈൻ : ഫോസറ്റിന്‍റെ ഡിസൈൻ നിങ്ങളുടെ ബാത്ത്‍റൂമിന് ചേരുമോ എന്നതാണ് ആദ്യം നോക്കേണ്ടത്. വീങ്ങിയ പെരുവിരൽ പോലെ അത് തള്ളിനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല.
  2. ബജറ്റ് : തിരഞ്ഞെടുക്കുന്ന ഫോസറ്റ് ടാപ്പുകൾ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്നതാണോ? എസ്‍കോ നൽകുന്നവ പോലെ ദീർഘകാലം നിലനിൽക്കുന്ന ചെലവ് കുറഞ്ഞ ക്വാളിറ്റി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
  3. സുഗമമായ വാട്ടർ ഫ്ലോ : നിങ്ങളുടെ ഫോസെറ്റ് സുഗമമായി പ്രവർത്തിക്കുന്നുണ്ടോ, വാട്ടർ ഫ്ലോ നന്നായി ഉണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ ഫോസെറ്റ് ചോയിസിനെ സ്വാധീനിക്കും.
  4. ഫിനിഷ്: : ഏത് ഫിനിഷാണ് നിങ്ങളുടെ ബാത്ത്‍റൂം ഡെക്കറിന് ചേരുന്നത്?
  5. ഈട് : കാലക്രമേണ വെള്ളം ഒഴുകി ദ്രവിക്കുന്നതിനെ തടയുന്ന ഈടുള്ള വസ്തുക്കൾ കൊണ്ടാണ് നിങ്ങളുടെ ടാപ്പ് നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക, അതിനാൽ അവ വളരെ പെട്ടെന്ന് റീപ്ലേസ് ചെയ്യേണ്ടതില്ല.
  6. വാറന്‍റി : പർച്ചേസ് ചെയ്യുന്നതിന് മുമ്പ് വാറന്‍റിയിൽ എന്താണ് ഉള്ളതെന്ന് ചോദിക്കുക.
  7. എസ്‍കോയിൽ ശരിയായ ഫോസെറ്റ് വാങ്ങൽ

ബാത്ത്റൂം ഫോസെറ്റ്, കിച്ചൺ ഫോസറ്റുകൾ, അല്ലെങ്കിൽ ബാത്ത്റൂം മിക്സർ ടാപ്പുകൾ എന്നിവയുടെ കാര്യം വരുമ്പോൾ എസ്കോ അല്ലാതെ എന്താണ് വേണ്ടതെന്ന് ആർക്കും മനസ്സിലാകില്ല. നിങ്ങളുടെ വീടിൻറെ എല്ലാ മേഖലകൾക്കും മോടിയുള്ളതും പ്രവർത്തനക്ഷമവും മനോഹരവുമായ നൂറുകണക്കിന് ഓപ്ഷനുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാൾ മിക്സറുകൾ, ബേസിൻ മിക്സറുകൾ, ബേസിൻ ടാപ്പുകൾ, ഷവർ ഫാസറ്റുകൾ, ഷവർ ടാപ്പുകൾ, വാട്ടർ മിക്സർ സെറ്റുകൾ, ബാത്ത്റൂം ആക്‌സസറികൾ, കിച്ചൺ ആക്സസറികൾ എന്നിവയുൾപ്പെടെ വിപുലമായ സെലക്ഷനിൽ നിന്ന് തിരഞ്ഞെടുക്കാം.

5 Tips for Selecting the Right Kitchen Sink Faucet

5 tips for selecting the right kitchen sink faucet

Table of Contents Consider Your Budget Consider the Material Consider Its Water Usage Features Consider the Installation Process Con...

Guide To Choosing The Right Faucet For Your House

Guide to choosing the right faucet for your house

Table of Contents Faucets for your bathroom Other factors to consider are  We all have experienced water splashing out of a...

Essco Fittings for Bathroom are the Best in its Category

Essco fittings for bathroom are the best in its category

Table of Contents Why you should consider Essco products? State-of-the-art manufacturing and R&D set-up Warranty and unmatched custo...